Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lord Rama

ശ്രീ​രാ​മ പ്ര​തി​മ​യു​ടെ പ​ണി ത​ട​സ​പ്പെ​ടു​ത്തി; ധാ​ക്ക​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ

ധാ​ക്ക: ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധാ​ക്ക​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. ബം​ഗ്ലാ​ദേ​ശി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ശ്രീ​രാ​മ പ്ര​തി​മ​യു​ടെ പ​ണി ത​ട​സ​പ്പെ​ടു​ത്തു​ക​യും രാ​മ​ചി​ത്ര​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രെ​യാ​ണ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ‘ജ​യ് ശ്രീ​റാം' വി​ളി​ക​ളു​മാ​യി പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലെ രം​ഗ്പൂ​രി​ന് സ​മീ​പം ഗാ​യ്ബ​ന്ധ ജി​ല്ല​യി​ലെ പ​ലാ​ഷ്ബാ​രി​യി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന 81 അ​ടി ഉ​യ​ര​മു​ള്ള ശ്രീ​രാ​മ പ്ര​തി​മ​യു​ടെ നി​ർ​മാ​ണം ഇ​സ്ലാ​മി​സ്റ്റ് സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 22 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ 80 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഈ ​മാ​സം ആ​ദ്യം ന​ട​ന്ന ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ അ​ക്ര​മി​ക​ൾ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​ത്തി​ന് മേ​ൽ ചെ​രു​പ്പ് വ​ച്ച് അ​പ​മാ​നി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഈ ​സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ ആ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. താ​ലി​ഖ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​എ​ൻ​പി സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​ത്വം പാ​ലി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ 72 മ​ണി​ക്കൂ​ർ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​മ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബം​ഗ്ലാ​ദേ​ശി​ലെ എ​ല്ലാ​ജി​ല്ല​ക​ളി​ലും രാ​മ​ക്ഷേ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് ഹി​ന്ദു മ​ഹാ​ജോ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up